KOYILANDY DIARY

The Perfect News Portal

കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് 25 ന് രാത്രി 7 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം. 26 ന് വൈകുന്നേരം 4 മണിക്ക് ഓട്ടൻതുള്ളൽ. 27 ന് രാത്രി 9 മണിക്ക് നാട്ടരങ്ങ്. 28ന് ചെറുതാഴം മനോജ്, ചെറുതാഴം വിപിൻ രാമചന്ദ്രൻ എന്നിവർ അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, രാത്രി 9 മണിക്ക് ആതിരാകൃഷ്ണൻ നയിക്കുന്ന ഗാനമേള.

29 ന് വൈകുന്നേരം 4 മണിക്ക് ഇളനീർ കുലവരവ്, വൈകു6 മണിക്ക് താലപ്പൊലി എഴുന്നള്ളിപ്പ്. രാത്രി 9.30 ന് ശ്രീജീഷ് കീർത്തന നയിക്കുന്ന ഗാനമേള, രാത്രി 12 മണിക്ക് ശേഷം നാന്തകം എഴുന്നള്ളിപ്പ്. 30 ന് വൈകുന്നേരം 4 മണിക്ക് പിഷാരികാവിലേക്ക് വെള്ളിക്കുട വരവ്. 31 ന് കാളിയാട്ട ദിവസം വാദ്യമേളത്തോടെ പിഷാരികാവിലേക്ക് ഭഗവതിയുടെ പുറപ്പാട്.