KOYILANDY DIARY

The Perfect News Portal

പ്ലസ് ടു വിജയതിളക്കവുമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്

കൊയിലാണ്ടി: പ്ലസ് ടു ഫലം പുറത്ത് വന്നപ്പോൾ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ന് മിന്നുന്ന വിജയം. 94 ശതമാനം വിജയമാണ് നേടിയത്. 194 പേർ പരീക്ഷ എഴുതിയപ്പോൾ 182 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി. 13 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 64 പേരിൽ 57 പേർ വിജയം നേടിയപ്പോൾ 5 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി.

ഹ്യൂമാനിറ്റിയിൽ 65 പേരിൽ 61 പേരും വിജയം നേടിയപ്പോൾ 4 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. കോമോഴ്സ് വിഭാഗത്തിൽ 65 പേരിൽ 64 പേരും വിജയം നേടി. 4 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എ. അഭിനന്ദിച്ചു.

Advertisements