മെയ് 27ന് നടത്താൻ തീരുമാനിച്ച അധ്യാപക അഭിമുഖം മാറ്റിവെച്ചു. പകരം മെയ് 29ന്

മേപ്പയൂർ: മേപ്പയ്യൂരിൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂൾ മെയ് 27 ന് നടത്താൻ തീരുമാനിച്ച അധ്യാപക അഭിമുഖം മാറ്റി വെച്ചു. പകരം മെയ് 29ന് തിങ്കളാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച PSC പരീക്ഷ നടക്കുന്നതിനാലാണ് മെയ് 29 ലേക്ക് മാറ്റിയതെന്ന് അധികൃതർ.

ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 29 തിങ്കളാഴ്ച 10 മണി മുതലും, ഫിസിക്കൽ സയൻസ്, ജീവശാസ്ത്രം, കണക്ക്, യു.പി .എസ്.എ എന്നിവക്കുള്ള അഭിമുഖം അന്നേ ദിവസം 1 മണിമുതലും, ഹൈസ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോ കോപ്പികളുമായി ഹാജരാകേണ്ടതാണ്.
Advertisements

