KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സർഗോത്സവം 2022-23 നിറവ്

കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സർഗോത്സവം 2022-23 നിറവ് സംഘടിപ്പിച്ചു. ഭിന്നശേഷി ദിനാചാരണത്തിന്റെ ഭാഗമായി, നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ.. കായിക പരിപാടികൾ ഉൾപ്പെടുത്തിയാണ് ദിനാചാരണം നടത്തിയത്. ഭിന്നശേഷിക്കാർ വീടുകൾക്കുള്ളിൽ ഒതുങ്ങി പോകാതെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, വിഭിന്നങ്ങളായ കഴിവുകൾ അടയാളപ്പെടുത്താൻ അവസരം ഒരുക്കുക എന്നീ കാര്യങ്ങളാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.
കൊയിലാണ്ടി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എം.എൽ.എ. കാനത്തിൽ ജമീല ഉദേഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ. കെ. പി. അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതം പറഞ്ഞു. ഐ സി ഡി എസ്. സൂപ്പർവൈസർ സി. സബിത പദ്ധതി വിശദീകരണം നടത്തി. മജീഷ്യൻ ശ്രീജിത് വിയ്യൂർ മുഖ്യാതിഥിയായി.
Advertisements
സ്‌റ്റ്‌റാന്റിംങ്ങ് കന്മറ്റി ചെയർമാൻമാരായ കെ. എ. ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ പ്രജീഷ, വത്സരാജ് കേളോത്ത്, റഹ്മത്ത്, ഹെഡ് മിസ്ട്രസ് എം.കെ. ഗീത, പി ടി എ പ്രസിഡണ്ട് സുരേഷ് ബാബു, സൂപ്പർവൈസർമാരായ വീണ, ഗീത, സുരേഷ് എന്നിവർ സംസാരിച്ചു. വൈകുന്നേരം 5 മണി വരെ പരിപാടികൾ നീണ്ടു നിന്നു. തുടർന്ന് സമ്മാനദാനവും നടന്നു.