KOYILANDY DIARY

The Perfect News Portal

എരഞ്ഞോളികണ്ടി പ്രബിത, മകൾ അനുഷികയുടെയും മരണം: ഉത്തരവാദികൾക്കെതിരെ നടപടി വേണം.

അമ്മയുടെയും മകളുടെയും മരണം.. നടേരിയിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. നടേരി – മരുതൂർ സ്വദേശികളായ എരഞ്ഞോളികണ്ടി പ്രബിത, മകൾ അനുഷിക എന്നിവരുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. ഭർത്തൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് നവംബർ 30 നായിരുന്നു അമ്മയെയും, 9 മാസം പ്രായമായ കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതകളുണ്ടെന്നാണ് ആരോപണം.
മരുതൂർ ഗവ: എൽ.പി.സ്കൂളിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര ടീച്ചർ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ ജമാൽ മാസ്റ്റർ, ആർ.കെ കുമാരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.കെ അനിൽകുമാർ, കെ. രമേശൻ, ചന്ദ്രൻ കെ അപർണ്ണ, വി.കെ ഷാജി, ടികെഎം മനോജ്, സി.കെ. ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.
Advertisements
ഭാരവാഹികൾ എം പ്രമോദ് (ചെയർമാൻ), ടികെഎം മനോജ്, ഷാജു പിലാക്കാട്ട് (വൈസ് ചെയർമാൻമാർ), ചന്ദ്രൻ കെ (കൺവീനർ), ആർ.കെ സുരേഷ് ബാബു, ഷാജി വി.കെ (ജോ : കൺവീനർ മാർ). രക്ഷാധികാരികൾ: ഇന്ദിര ടീച്ചർ, എൻ.എസ് വിഷ്ണു, ആർ.കെ കുമാരൻ, ജമാൽ മാസ്റ്റർ, ഫാസിൽ. യോഗത്തിൽ വാർഡ് കൗൺസിലർ എം പ്രമോദ് സ്വാഗതം പറഞ്ഞു.