വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ രക്ഷാകർതൃ ശിൽപ്പശാല സംഘടിപ്പിച്ചു
വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ രക്ഷാകർതൃ ശിൽപ്പശാല സംഘടിപ്പിച്ചു.
ചിങ്ങപുരം : വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ രക്ഷാകർതൃ ശിൽപ്പശാല സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.കെ. തുഷാര അധ്യക്ഷയായി. ‘സൈബർ ലോകത്തെ ലഹരിയുടെ കാണാക്കയങ്ങൾ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രശസ്ത സൈബർ വിദഗ്ധൻ രംഗീഷ് കടവത്ത് ക്ലാസ് നയിച്ചു.

‘വായനയുടെ നൂറ് ദിനങ്ങൾ’ പദ്ധതിയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെയും, പഞ്ചായത്ത് ഉപജില്ലാ കലോത്സവങ്ങളിലെയും വിജയികൾക്ക് സമ്മാനദാനവും നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, പി.ടി.എ. വൈസ് പ്രസിഡണ്ട് മൃദുല ചാത്തോത്ത്, എം.പി.ടി.എ. ചെയർപേഴ്സൺ വി.എം.സുനിത, സ്കൂൾ ലീഡർ ആയിശ റിഫ, സി. ഖൈറുന്നിസാബി, പി.കെ.അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, എന്നിവർ സംസാരിച്ചു.

