കൊയിലാണ്ടി മണ്ഡലം എസ്.വൈ.എസ്. മെഹ്‌ഫിലെ അഹ്ലു ബൈത്തിന് കൊടിയേറി
കൊയിലാണ്ടി: മണ്ഡലം എസ്.വൈ.എസ്. മെഹ്‌ഫിലെ അഹ്ലു ബൈത്തിന് കൊടിയേറി. കൊയിലാണ്ടി വലിയകത്ത് പള്ളിക്ക് സമീപമാണ് കൊടിയേറ്റം നടന്നത്. സയ്യിദ് ആരിഫ് അൻവർ മുനഫർ എന്നിവർ ചേർന്ന് ഒരേ സമയം 7 പതാകകൾ ഉയർത്തി. എ.പി.പി തങ്ങൾ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
മെഹ്ഫിലെ അഹ്ലു ബൈത്ത് സപ്തംബർ 29ന് വൈകു: 6 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടക്കും.

ഗ്രാൻ്റ് മൗലിദ്, ആദരവ്, മദ്ഹ് റസൂൽ പ്രഭാഷണം, ദുആ സംഗമം എന്നിവ ചടങ്ങിൽ നടത്തപ്പെടും. ഗ്രാൻ്റ് മൗലിദ്, ആദരവ്, മദ്ഹ് റസൂൽ പ്രഭാഷണം, ദുആ സംഗമം എന്നിവ ചടങ്ങിൽ നടത്തപ്പെടും. വൈസ് പ്രസിഡൻ്റ് ഹാമിദ് ബാത്ത അധ്യക്ഷനായി. തുടർന്ന് സ്വാഗതസംഘം കമ്മിറ്റിയുടെ പ്രഖ്യാപനം പി.എം.എസ് തങ്ങൾ കാപ്പാട് നിർവഹിച്ചു.
Advertisements

ഹാഫിള് സയ്യിദ് ഹുസ്സൈൻ ബാഫഖി, എ.പി.പി തങ്ങൾ കാപ്പാട്, മുഹമ്മദ് ഐദ്രൂസ് (നജും), സയ്യിദ് അലവി ഐദ്രൂസ് തങ്ങൾ, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് താഹ ബാഫഖി അൽ മുന, സയ്യിദ് ഹാരിസ് ബാഫഖി, എ. അസീസ് (കൗൺസിലർ), സയ്യിദ് ഹാശിം ജിഫ്രി, സയ്യിദ് അൻവർ മുനഫർ, സയ്യിദ് അബ്ദുള്ള ഹൈദ്രൂസ്, ടി. മൊയ്തുഹാജി സംസാരിച്ചു.
