KOYILANDY DIARY

The Perfect News Portal

ജനകീയ പ്രക്ഷോഭം കനത്തതോടെ കൊയിലാണ്ടി അണേല റോഡ് വീണ്ടും തുറന്നു

കൊയിലാണ്ടി: ജനകീയ പ്രക്ഷോഭം കനത്തതോടെ കൊയിലാണ്ടി അണേല റോഡ് വീണ്ടും തുറന്നു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പണി പുരോഗമിക്കുന്ന അണേല റോഡ് ഇന്നലെയാണ് നിർമ്മാണ കമ്പനി ബദൽ സംവിധാനം ഒരുക്കാതെ അടച്ചത്. ഇതോടെ പ്രദേശവാസികളാകെ ദുരിതത്തിലാകുകയും കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

ഇന്ന് കാലത്ത് പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷേഭം ആരംഭിച്ചതോടെയാണ് അധികൃതർക്ക് താൽക്കാലികമായി റോഡ് തുറന്ന് കൊടുക്കേണ്ടിവന്നത്. ട്രൈനേജിൻ്റെയും ഇരു ഭാഗത്തെ സർവ്വീസ് റോഡിൻ്റെയും വർക്ക് പൂർത്തിയാക്കിയ ശേഷമായിരിക്കും ഇനി റോഡ് അടക്കുകയെന്ന് അദാനി കമ്പനി അധികൃതർ പറഞ്ഞു. സമരത്തിന് അരുൺ മണമൽ,ശ്രീജാ റാണി, പി.വി വേമുഗോപാലൻ എന്നിവർ നേതൃത്വം നൽകി.