KOYILANDY DIARY

The Perfect News Portal

കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

കൊയിലാണ്ടി: കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. പ്രശോഭ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ സംസ്ഥാന സെക്രട്ടറി എം.എസ്.വികാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ടി.ഉമ്മർ, ജില്ലാ സെക്രട്ടറി കെ.രമേശ്, ജില്ലാ ട്രഷറർ എൻ. മനോജ്, മേഖലാ നിരീക്ഷകൻ കെ. സോമൻ, യു.കെ. അസീസ്, കെ. ബാബു രാജ് തുടങ്ങിയവർ സംസാരിച്ചു.
അസോസിയേഷൻ്റെ പുതിയ ഭാരവാഹികളായി ഇ.എം. രാജീവൻ (കെ.പി.എ. മേഖലാ പ്രസിഡണ്ട്), കെ. പുഷ്പരാജ് (സെക്രട്ടറി), കെ. ബാബുരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Advertisements