KOYILANDY DIARY

The Perfect News Portal

രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ. യൂണിയൻ

കൊയിലാണ്ടി: രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ. യൂണിയൻ  ജീവനക്കാരോട് ആഹ്വാനം ചെയ്തു. പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ ആനുകൂല്യം ഉറപ്പു വരുത്തുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, ഫെഡറലിസം സംരക്ഷിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 20 നാണ് രാജ്ഭവൻ മാർച്ച് നടക്കുന്ന സമരം വൻ വിജയമാക്കണമെന്ന്  കൊയിലാണ്ടി ഏരിയ ജനറൽ ബോഡിയോഗം ആഹ്വാനം ചെയ്തു.

സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡണ്ട് കെ മിനി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി പി സതീശൻ സംസാരിച്ചു.