KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി: നഗരസഭയിൽ കേരളോത്സവത്തിന് തുടക്കമായി. ഡിസംബർ ആറ് വരെ നീളുന്ന ഉത്സവം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. വരകുന്ന് കുടുംബശ്രീ വനിതാ പരിശീലന കേന്ദ്രം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർപേഴ്സൺ കെ. പി. സുധ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ചുള്ള കലാ മത്സരങ്ങളാണ് ഇന്ന്  നടന്നത്.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ഷിജു, കെ. എ. ഇന്ദിര, ഇ. കെ. അജിത്, പി. കെ. നിജില, സി. പ്രജില കൌൺസിലർമാരായ വി.എം. സിറാജ്, വത്സരാജ് കേളോത്ത്, വി. രമേശൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ. സുധാകരൻ, ശശി കോട്ടിൽ എന്നിവർ സംസാരിച്ചു.