KOYILANDY DIARY

The Perfect News Portal

കാനം രാജേന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കെ ഇ ഇസ്‌മയിലാണ് കാനത്തിൻ്റെ പേര് നിർദ്ദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്തുണച്ചു. അതേസമയം, പ്രായപരിധി കഴിഞ്ഞതിനാൽ സി ദിവാകരനും കെ. ഇ ഇസ്‌മയിലും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായി. വാഴൂർ സോമനും സംസ്ഥാന കൗൺസിലിൽ ഇല്ല.