KOYILANDY DIARY

The Perfect News Portal

കോടിയേരിയുടെ നിര്യാണത്തിൽ പൊയിൽക്കാവിൽ അനുശോചനം

കൊയിലാണ്ടി : സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും, പിബി അംഗവും മുൻ ആഭ്യന്തരവകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ പൊയിൽക്കാവിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  ഷീബ മലയിൽ അദ്ധ്യക്ഷതവഹിച്ചു. ബേബിസുന്ദർദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കന്മന ശ്രീധരൻ മാഷ്  മുഖൃപ്രഭാഷണ० നടത്തി.
കോൺഗ്രസ്സ് നേതാക്കളായ സി വി ബാലകൃഷ്ണൻ, ശങ്കരൻ, സിപിഎം നേതാക്കളായ  കരിമ്പനക്കൽ ദാമോദരൻ, കെ ടി രാധാകൃഷ്ണൻ, ബി ജെ പി നേതാവായ ബേബി, എൻ സി പി
നേതാവ് ദാമോദരൻ, മുസ്ലീ० ലീഗിനുവേണ്ടി സാദിഖ്, വൃാപാരി വൃവസായിക്കുവേണ്ടി പി സി ഷാജി എന്നിവർ അനുശോചനം അറിയിച്ച് സംസാരിച്ചു. പൊയിൽക്കാവ് ലോക്കൽ
സെക്രട്ടറി ഗീതാനന്ദൻ സ്വാഗതവും രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.