KOYILANDY DIARY.COM

The Perfect News Portal

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാട് ആലപ്പുഴയിൽ കോൺഗ്രസ്സ് നേതാവ് രാജി വെച്ചു

ആലപ്പുഴ: കെ സുധാകരന്റെ ആർഎസ്എസ് അനുകൂല നിലപാടുകളിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ കോൺഗ്രസ് നേതാവ്‌ രാജിവച്ചു. ഡി.സി.സി എക്‌സിക്യുട്ടീവ് അംഗം എച്ച് നജീം ആണ് പ്രാഥമിക അംഗത്വം രാജി വെച്ചത്. നവ മാധ്യമത്തിലൂടെ ആയിരുന്നു നജീബ് രാജി തീരുമാനം അറിയിച്ചത്. ആലപ്പുഴയിൽ ഡിസിസിയോ മറ്റ്‌ പ്രാദേശിക കമ്മറ്റികളോ പ്രവർത്തിക്കുന്നതായി തോന്നിയിട്ടില്ലെന്നും ഇതിനാലാണ് ഫെയ്‌സ്‌ബുക്കിലൂടെ രാജി അറിയിക്കുന്നതെന്നും നജീം വ്യക്തമാക്കി.

നജീമിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ഞാൻ 20 വർഷമായിട്ട് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗമാണ്. ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവക്കുന്നു. കെ സുധാകരനെപ്പോലെ ഒരാൾ നയിക്കുന്ന കേരളത്തിലെ പാർട്ടിയിൽ പ്രവർത്തിക്കുവാൻ എനിക്ക് അനല്‌പ‌മായ ബുദ്ധിമുട്ടുകളുണ്ട്.

ഇതെന്താ, Fb യിൽ പറയുന്നത്? നേരിട്ട് DCC ക്ക് അല്ലേ രാജി സമർപ്പിക്കേണ്ടത്? എന്നൊന്നും ചോദിക്കരുത്. ആലപ്പുഴ ജില്ലയിൽ DCC യുമില്ല മറ്റ് പ്രാദേശിക കമ്മിറ്റികളുമില്ല. മുമ്പ് അഡ്വ. പി.എസ്. ബാബുരാജ് ബ്ലോക്ക് പ്രസിഡൻ്റായിരുന്നപ്പോൾ എല്ലാ മീറ്റിംങ്ങുകളിലും എന്നെ വിളിക്കുമായിരുന്നു.
ടോ, ഞാൻ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും ഒരുത്തനും വിളിച്ചിട്ടില്ല. എന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്.

Share news
error: Content is protected !!