KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ. കോളജ് ആദ്യ ബാച്ച് വിദ്യാർത്ഥികൾ ഒത്തു ചേർന്നു

കൊയിലാണ്ടി ഗവ. കോളജ് ആദ്യ ബാച്ച് വിദ്യാർത്ഥികൾ 45 വർഷത്തിനുശേഷം ” ഓർമച്ചെപ്പ് 2022″ എന്ന കൂട്ടായ്മയിലൂടെ ഒരിക്കൽ കൂടി ഒത്തുചേർന്നു. 1975 ൽ ആരംഭിച്ച കൊയിലാണ്ടി ഗവ.കോളജിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികളാണ് കൊയിലാണ്ടി നഗരസഭ ടൌൺ ഹാളിൽ ഒത്തുചേർന്നത്. കോമേഴ്സ്, ഹിസ്റ്ററി എന്നീ ഗ്രൂപ്പുകളിലായി 160 പേരാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. അതിൽ 102 പേർ ഒത്തുചേരലിൽ പങ്കെടുത്തു.

നീണ്ട 47 വർഷത്തെ കാത്തിരിപ്പിനുശേഷം  സഹപാഠികളെ ഒരിക്കൽകൂടി കണ്ട ആവേശത്തിലായിരുന്നു എല്ലാവരും. ടൗൺഹാളിൽ വെച്ച് നടന്ന പുന:സംഗ മത്തിൽ പൂർവ അദ്ധ്യാപകരായ പ്രൊഫ. ടി.എം. ഇസ്മയിൽ, പ്രെഫ. എ അബ്ദു, പ്രൊഫ. പി.കെ.കെ തങ്ങൾ എന്നിവരെയും പ്രിയ സഹപാഠിയും പ്രശസ്ത ചിത്രകാരനുമായ ആർട്ടിസ്റ്റ് മദനനെയും ആദരിച്ചു.

 

അന്തരിച്ച അധ്യാപകരെയും പതിനേഴ് സഹപാഠികളെയും അനുസ്മരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പരിപാടിക്ക് കൊഴുപ്പേകി. കൂട്ടായ്മയുടെ കൺവീനർ രാജൻ പഴങ്കാവിൽ സ്വാഗതവും, ചെയർമാൻ വിനോദ് വായനാരി അധ്യക്ഷത വഹിച്ചു. കരുണൻ അമ്പാടി, അജയൻ മക്കാട്ട്, രാജൻ കേളോത്ത്, ദാമോദരൻ കീഴരിയൂർ, രമ മടപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements