KOYILANDY DIARY

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം.

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം ഡിസംബർ 3, 4, 5 നടക്കും. ഡിസംബർ 3 ശനിയാഴ്ച കാലത്ത് ഗണപതി ഹോമം. ഉദയം മുതൽ അസ്തമയം വരെ അഖണ്ഡ നാമജപം. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോക്ടർ കുമാരൻ  നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷ പൂജകൾ. സന്ധ്യയ്ക്ക് സർവ്വേശ്വര പൂജ പൊന്നടുക്കം രമേശൻ നമ്പൂതിരി കാർമികത്വം വഹിക്കും.
ഡിസംബർ 4 ഞായറാഴ്ച കാലത്ത് ഗണപതി ഹോമം, പതിവ് പൂജകൾ, വൈകിട്ട് 6. 30ന് ക്ഷേത്രവും ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളും എന്ന വിഷയത്തിൽ ആത്മീയ പ്രഭാഷണം പ്രഭാഷകൻ രവി മങ്ങാട്, എട്ടുമണിക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്ന്.
Advertisements
ഡിസംബർ 5 തിങ്കളാഴ്ച കാലത്ത് ഗണപതി ഹോമം. ഉദയം മുതൽ അസ്തമയം വരെ അഖണ്ഡ നാമജപം. അഖണ്ഡ നാമജപത്തിന് കുളങ്ങര കുഴി മാധവ സ്വാമിയും സംഘവും നേതൃത്വം നൽകും. ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ  നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് പ്രസാദ ഊട്ട്. സന്ധ്യയ്ക്ക് താലപ്പൊലിയും കർപ്പൂരാധാനെയും നാറാത്ത് അയ്യപ്പാ ഭജന മഠത്തിൽ നിന്നും ആരംഭിക്കും. രാത്രി 9 മണിക്ക് കണ്ണൂർ സംഗീത്  ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.