നാട്യാചാര്യൻ ജനാർദ്ദനൻ വാടാനപ്പള്ളിയ്ക് ജ്ഞാനാഞ്ജന പുരസ്‌കാരം
ചേമഞ്ചേരി: പൂക്കാട് കലാലയം അധ്യാപകർ ഏർപ്പെടുത്തിയ പ്രഥമ ജ്ഞാനാഞ്ജന പുരസ്കാരം നാട്യാചാര്യൻ ജനാർദ്ദനൻ വാടാനപ്പള്ളിയ്ക് ശിവദാസ് ചേമഞ്ചേരി സമർപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് നമസ്കൃതി ആദരം പരിപാടി പ്രശസ്ത മൃദംഗ വിദ്വാൻ സുമോദ് മുണ്ടങ്ങാട് ഉദ്ഘാടനം ചെയ്തു. യു.കെ. രാഘവൻ മാസ്റ്റർ
ആദരഭാഷണം നടത്തി. ശിവദാസ് കാരോളി അവാർഡു ജേതാവിനെ പൊന്നാട ചാർത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അജയ് ബോസ് സമാദര പത്രം സമർപ്പിച്ചു.
.

.
തുടർന്ന് ശിഷ്യരും പ്രശിഷ്യരും ചേർന്ന് ഗുരുവന്ദനം നടത്തി. ഡോ. എൻ.വി. സദാനന്ദൻ, സുനിൽ തിരുവങ്ങൂർ എന്നിവർ ആശംസകൾ നേർന്നു. ജനാർദ്ദനൻ മാസ്റ്റർ മറുമൊഴി പ്രസംഗത്തിലൂടെ മൂന്ന് പതിറ്റാണ്ടുകാലമായി പൂക്കാട് കലാലയവുമായുള്ള
ഗാഢബന്ധം അയവിറക്കി. അഡ്വ. കെ.ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സത്യൻ മേപ്പയ്യൂർ സ്വാഗതവും ശശിലേഖാ ഷിനു നന്ദിയും പറഞ്ഞു. തുടർന്ന് നട്ടുവാങ്ക പരിശീലന ക്ലാസ് നടന്നു.



