നമിതം സാഹിത്യ പുരസ്ക്കാരം ഡോക്ടർ സോമൻ കടലൂരിന്
.
കൊയിലാണ്ടി: നമിതം സാഹിത്യ പുരസ്ക്കാരം ഡോക്ടർ സോമൻ കടലൂരിന്. സാമൂഹിക സാംസ്‌ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ നേതാക്കളുമായിരുന്ന സി.ജി.എൻ ചേമഞ്ചേരിയുടെയും എ.പി. സുകുമാരൻ കിടാവിൻ്റെയും സ്മരണയിൽ കെ.എസ്.എസ്.പി.യു പന്തലായിനി ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ 10-ാമത് ‘നമിതം’ സാഹിത്യ പുരസ്‌ക്കാരം പ്രശസ്ത കവിയും ചിത്രകാരനും, പ്രഭാഷകനും, നോവലിസ്റ്റും, ഫോക് ലോറിസ്‌റ്റും, അദ്ധ്യാപകനുമായ ഡോക്ടർ
സോമൻ കടലൂരിന് നൽകും.

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും മൊമൻ്റോയും അടങ്ങുന്നതാണ് അവാർഡ്. നവംബർ 22 ഞായറാഴ്ച വൈകീട്ട് 2.30 ന് പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്ക്കാരിക സംഗമത്തിൽ ചരിത്രകാരനും കേരളജ്യോതി പുരസ്ക്കാര ജേതാവുമായ ഡോക്ടർ. എം ആർ. രാഘവ വാര്യർ അവാർഡ് സമ്മാനിക്കും.

അവാർഡ് നിർണയ യോഗത്തിൽ കെ.എസ്.എസ്.പി.യു. ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്‌കരൻ അധ്യക്ഷനായി. സെക്രട്ടറി ടി സുരേന്ദ്രൻ മാസ്റ്റർ, സാംസ്ക്കാരിക സമിതി കൺവീനർ വി എം. ലീല ടീച്ചർ, കെ. ഗീതാനന്ദൻ മാസ്റ്റർ, ഉണ്ണിമാടഞ്ചേരി, എം. അശോകൻ, റജീന സത്യപാലൻ, എ. ഹരിദാസ് എന്നിവർ പങ്കെടുത്തു.



