പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റേജ് ഏന്റ് പന്തൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തലിന്റെ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു
.
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നവംബർ 11 മുതൽ 13 വരെ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി സ്റ്റേജ് & പന്തൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തലിന്റെ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ മുസ്തഫ പാലോളി ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ്: പ്രസിഡണ്ട് തസ്ലീന നാസർ, മെമ്പർമാരായ ലത്തിഫ് കവലാട്, ബി.കെ. അജിത, സി.പി. ആലി, കെ. മിഥുൻ, പി.ടി.എ. പ്രസിഡണ്ട് എം. നിഷിത്ത് കുമാർ, എച്ച്.എം. ഫോറം കൺവീനർ എൻ.ഡി. പ്രദീഷ്, ഹെസ് മിസ്ടർമാരായ കെ.സി. ബീന, വി.ആർ രോഷ്നി, ബഷീർ വടക്കയിൽ, ഹാരിസ് വി.കെ, സിറാജ് ഈയ്യഞ്ചേരി എന്നിവർ സംസാരിച്ചു. ഷെറിഫ് കാപ്പാട് സ്വാഗതവും ജനറൽ കൺവീനർ പി.ജി. ചിത്രേഷ് നന്ദിയും പറഞ്ഞു.



