ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ കൊയിലാണ്ടി മാപ്പിള ഗവ: വൊക്കേഷൻ ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് സൈബര്‍ പോലീസ് വിദഗ്ദന് രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്തു, സബ്ബ് ഇൻസ്പെക്ടർ പൃഥ്വിരാജ് കെ സി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പിൽലൈജു, ASI മാരായ ബൻസി ലാൽ, ബൈജു എന്നിവര്‍ സംസാരിച്ചു. സീനിയൽ സിവിൽപോലീസ് ഓഫീസർ ഹരീഷ് കുമാർ സ്വാഗതവും സീനിയർ സിവിൽ പോലിസ് ഓഫീസർ ബൈജു നന്ദിയും പറഞ്ഞു.




