ബപ്പന്‍കാട് കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: ബപ്പന്‍കാട് കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് റോഡിൽ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സി കെ ജയദേവന് നിര്‍വഹിച്ചു. കൗണ്‍സിലര്‍ നിഷ ആനന്ദ്, ഡോ. രാധാകൃഷ്ണന്, സാമൂഹ്യ പ്രവര്ത്തകന് അലി അരങ്ങാടത്ത് എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മ പ്രസിഡണ്ട് അനില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സെന്തില്‍ സ്വാഗതവും ട്രഷര്‍ സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ‘കേരളം പാടുന്നു ദേശത്തിനായ്’ എന്ന പരിപാടിയില്‍ പങ്കെടുത്ത സജീവന് കൂട്ടായ്മയുടെ ഉപഹാരം നല്കി ആദരിച്ചു.




