KOYILANDY DIARY

The Perfect News Portal

ഡെത്ത് ക്ലെയിം ചെക്കുകൾ വിതരണം ചെയ്തു.

ഡെത്ത് ക്ലെയിം ചെക്കുകൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ എന്റെ കുടുംബം എന്റെ ഉത്തരവാദിത്വം ജീവൻ ദീപം ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ നോമിനിക്ക് ഡെത്ത് ക്ലെയിം ചെക്ക് വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ കെ.പി. സുധ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.
 നഗരസഭ കൌൺസിലർമാരായ  ടി.പി. ഷൈലജ, പി. പ്രജീഷ, പി.ബി. സുധ, സി. ഭവിത, കെ.ടി. റഹ്മത്ത്, ജിഷ പുതിയേടത്ത്, സി.ഡി.എസ്. അധ്യക്ഷ എം. പി. ഇന്ദുലേഖ  സി.ഡി.എസ് മെമ്പർ സെക്രട്ടറി ടി.കെ. ഷീബ, സിഡിഎസ് ഉപാധ്യക്ഷ സുദിന എന്നിവർ സംസാരിച്ചു.
Advertisements