KOYILANDY DIARY

The Perfect News Portal

സി.കെ. ഗോപാലേട്ടൻ അനുസ്മരണം

സി.കെ. ഗോപാലേട്ടൻ അനുസ്മരണം.. കൊയിലാണ്ടി: ദീർഘകാലം സിപിഐ(എം) പെരുവട്ടൂർ ബ്രാഞ്ച് സിക്രട്ടറിയും കർഷകസംഘം നേതാവുമായിരുന്ന സി.കെ. ഗോപാലേട്ടന്റെ എട്ടാം ചരമവാർഷിക ദിനം ആചരിച്ചു.  പെരുവട്ടൂരിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ(എം) ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു.

അഡ്വ.എൽ.ജി. ലിജീഷ് അധ്യക്ഷതവഹിച്ചു. അഡ്വ. കെ. സത്യൻ, ചന്ദ്രിക ടി, രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ.കെ.രമേശൻ സ്വാഗതവും പി.കെ. ബാലൻ നന്ദിയും പറഞ്ഞു.