KOYILANDY DIARY.COM

The Perfect News Portal

നിങ്ങളുടെ ഫോൺ ഹാക്കാണോ? ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

.

ഡിജിറ്റൽ തട്ടിപ്പുകളുടെ കാലമാണിത്. ടെക്നോളജി ഉപയോ​ഗിച്ച് ഒരാളുടെ സ്വകാര്യതയിലേക്ക് എളുപ്പത്തിൽ നുഴഞ്ഞ് കേറാൻ ഇന്ന് സാധിക്കും. ഫോൺ ഹാക്ക് ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ എളുപ്പത്തിൽ കൈക്കലാക്കാൻ സാധിക്കും. ഫോൺ ഹാക്കായ വിവരം പലരും വളരെ വൈകിയാണ് അറിയുന്നത്. ഫോൺ ഹാക്കായിട്ടുണ്ടെന്ന് മനസിലാക്കാൻ ചില വഴികളുണ്ട്.

 

എത്ര നേരം ചാർജ് ചെയ്താലും ചിലരുടെ ഫോണിലെ ചാർജ് എളുപ്പത്തിൽ ഇറങ്ങി പോവാറുണ്ട്. ചിലർ ചാർജറുകളൊക്കെ മാറിമാറി ഉപയോ​ഗിച്ച് നോക്കും. എന്നിട്ടും ഫലമില്ലെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ ഫോൺ ഹാക്കാണ്. അസാധാരണയായി ബാറ്ററി ചാർജ് എളുപ്പത്തിൽ തീർന്ന് പോകുന്നുണ്ടെങ്കിലും സൂക്ഷിക്കണം. ഫോൺ അസാധാരണമായി ചൂടാവുന്നുണ്ടെങ്കിൽ ആ ലക്ഷണവും തള്ളിക്കളയണ്ട. ഉപയോ​ഗിക്കാത്ത സമയത്തും ഫോൺ അമിതമായി ചൂടാവുന്നത് ഫോൺ അപകടത്തിലാണെന്നതിന്റെ ലക്ഷണമാണ്.

 

നിങ്ങൾ ഉപയോ​ഗിക്കാത്ത സമയത്തും ഡാറ്റ തീരുന്നുണ്ടെങ്കിൽ ആപ്പുകൾ പരിശോധിക്കുക. അതിന് പുറമേ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാത്ത ആപ്പുകൾ ഫോണിൽ കണ്ടാൽ ഉടൻ അവ ഫോണിൽ നിന്ന് നീക്കം ചെയ്യണം. ഇത്തരം ആപ്പുകളിലൂടെ ഹാക്കർമാർ നിങ്ങളുടെ വിവരങ്ങൾ ചോർത്തിയേക്കാം. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നോ മറ്റോ ഒടിപിയോ ലോ​ഗിൻ അഭ്യർത്ഥനയോ ലഭിച്ചാൽ ഒരു കാരണവശാലും അത് സ്വീകരിക്കരുത്.

 

ഇതിലൂടെ ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ ശ്രമിക്കുന്നതാവാം. ടു ഫാക്ടർ ഓഥന്റിക്കേഷൻ ( two factor authentication) ഓൺ ചെയ്യുന്നത് നിങ്ങളുടെ ഫോണിനെ സുരക്ഷിതമാക്കും. ഫോൺ ക്യാമറ ഉപയോ​​ഗിക്കാത്ത സമയത്തും പച്ച, ഓറഞ്ച് കളർ ഇന്റിക്കേറ്ററുകൾ കാണുന്നുണ്ടെങ്കിൽ അതിനെ നിസാരമായി തള്ളിക്കളയണ്ട. പ്ലേസ്റ്റോറിൽ നിന്നുള്ള ആപ്പുകൾ മാത്രം ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. ആപ്പും ഫോണും കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യണം. നിങ്ങൾക്ക് സംശയാസ്പദമായ ആപ്പുകൾ ഉടൻ തന്നെ ഫോണിൽ നിന്ന് നീക്കം ചെയ്യണം.

 

Share news
error: Content is protected !!