കേരളോത്സവം ഫുട്ബോൾ: പുളിയഞ്ചേരി കെ.ടി.എസ് വായനശാലയ്ക്ക് കിരീടം
.
കൊയിലാണ്ടി: നഗരസഭയുടെ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം സമാപിച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ എസ് കോള എഫ് സി കാവുംവട്ടത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി പുളിയഞ്ചേരി കെ.ടി.എസ് വായനശാല ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു, കൗൺസിലർമാരായ സുധീഷ് ആനപ്പടിക്കൽ, ബാലകൃഷ്ണൻ, ബിജു, സുരേഷ്, സതീഷ്, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.



