9 ഓളം പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ ചത്ത നിലയിൽ
കൊയിലാണ്ടി: നന്തി കടലൂർ ഭാഗത്ത് 10 ഓളം പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ ചത്ത നിലയിൽ. ഇതോടെ ആളുകൾ പരിഭ്രാന്തരായിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് നായയുടെ അക്രമം ഉണ്ടായത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിലാണ് നായയെ ചത്ത നിലയിൽ കാണപ്പെട്ടത്. പേ വിഷബാധയുള്ള നായയാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.



