KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണം

.
കൊയിലാണ്ടി: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ജൈവ വൈവിധ്യ സമിതി രൂപീകരണവും പ്രഭാഷണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ ബിന്ദു സി ടി അധ്യക്ഷയായി. എ ഡി ദയാനന്ദൻ പദ്ധതി വിശദീകരിച്ചു.
.
.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ സുധാകരൻ, എ പി സുധീഷ് കൗൺസിലർമാരായ ലാലിഷ, ഷമീം, വി രമേശൻ, പി.ടി. സുരേന്ദ്രൻ, ലത. കെ അപർണ, രാജീവൻ (CCM) എന്നിവർ ആശംസകൾ നേർന്നു. മലബാർ ബൊട്ടാണിക്കൽ  ഗാർഡൻ പ്രൊജക്ട് ഫെലോ മിഥുൻ വേണുഗോപാൽ പ്രഭാഷണം നടത്തി.
.
.
തുടർന്ന് കൊയിലാണ്ടി നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കുട്ടികളുടെ ബിഎംസിയും രൂപീകരിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദൃശ്യ സ്വാഗതവും ശിവാനന്ദൻനന്ദിയും പറഞ്ഞു.
Share news
error: Content is protected !!