KOYILANDY DIARY.COM

The Perfect News Portal

വിനേഷ് ഫോഗാട്ടിന്റെ ഹർജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും

ഒളിംപിക്സിൽ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗാട്ട് നൽകിയ ഹർജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും. ഇന്നലെ വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച വാദം കേൾക്കും. സംയുക്ത വെള്ളി മെഡലിനായാണ് അപ്പീൽ. പാരീസിൽ നാല് അഭിഭാഷകരാണ് വിനേഷിന് വേണ്ടി ഹാജരായത്.

 

ഇന്ത്യൻ അഭിഭാഷകനായ ഹരിഷ് സാൽവെ ഇന്ന് ഫോഗട്ടിന് വേണ്ടി ഹാജരാകും. സെമി ഫൈനലിന് മുമ്പ് നടത്തിയ പരിശോധനയിൽ ഫോഗട്ടിന്റെ ഭാരം കൃത്യമായിരുന്നു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങിനെതിരെ മറ്റൊരു കേസും വിനേഷ് നൽകിയിട്ടുണ്ട്. ഈ കേസ് ദില്ലി ഹൈക്കോടതിയിലാണ്.

Share news
error: Content is protected !!