KOYILANDY DIARY

The Perfect News Portal

പൗരത്വത്തിന് മതമാണ് മാനദണ്ഡമെങ്കിൽ മാനവികത കൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കും: എസ്.എഫ്.ഐ

കൊയിലാണ്ടി: ദേശീയ പൗരത്വ നിയമം അറബിക്കടലില്‍.. കൊയിലാണ്ടിയില്‍ എസ്എഫ്ഐ മോഡിയുടെ കോലം കത്തിച്ചു. പൗരത്വത്തിന് മതമാണ് മാനദണ്ഡമെങ്കിൽ മാനവികത കൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കും എന്ന മുദ്രാവാക്യ മുയര്‍ത്തിയാണ് ദേശീയ പൗരത്വ ഭേദഗതി നിയമം പാസാക്കി വിജ്ഞാപനം ഇറക്കിയ മോഡി സർക്കാർ നടപടിയിൽ എസ്.എഫ്.ഐ പ്രതിഷേധിച്ചത്.
കൊയിലാണ്ടി പട്ടണത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയശേഷം  ഹെഡ് പോസ്റ്റോഫീസിനുമുമ്പില്‍ എസ്എഫ്ഐ പ്രവ‍ത്തക‍ നരേന്ദ്രമോഡിയുടെ കോലം കത്തിച്ചു. രാത്രി 11 മണിക്ക് കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.