KOYILANDY DIARY.COM

The Perfect News Portal

ആർ എസ് എസ് പഥസഞ്ചലനവും പൊതുപരിപാടിയും

.
ചേമഞ്ചേരി: വിജയദശമിയോടനുബന്ധിച്ച്  രാഷ്ട്രീയ സ്വയംസേവക സംഘം ചേമഞ്ചേരി മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ പഥസഞ്ചലനവും പൊതുപരിപാടിയും നടത്തി. പൂക്കാട് കാഞ്ഞിലശേരി റോഡിൽ നിന്നും ആരംഭിച്ച പഥസഞ്ചലനം തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ സാംസ്കാരിക പ്രവർത്തകനും കഥാകൃത്തുമായ കെ.പി . സജിത്ത് മുഖ്യാതിഥിയായിരുന്നു. ആർ എസ് എസ് കോഴിക്കോട് വിഭാഗ് വിദ്യാർത്ഥി പ്രമുഖ് എം. ടി. കെ. ജയേഷ് ബൗദ്ധിക് നടത്തി. ചടങ്ങിൽ കേസരി വാരികയുടെ പ്രചാരമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. പി.എൻ. ദിനേഷ്, എൻ. രജീഷ്, പി.പി. ശ്യാംജിത്ത് എന്നിവർ സംസാരിച്ചു.
Share news