KOYILANDY DIARY

The Perfect News Portal

ആരോഗ്യകരമായി എങ്ങനെ ഭാരം കുറയ്ക്കാം? അറിയാം 3 കാര്യങ്ങൾ

ആരോഗ്യകരമായി എങ്ങനെ ഭാരം കുറയ്ക്കാം? അറിയാം 3 കാര്യങ്ങൾ. പലര്‍ക്കും സുരക്ഷിതവും സുസ്ഥിരവുമെന്ന്‌ പറയാവുന്ന ഭാരം കുറയ്‌ക്കല്‍ നിരക്ക്‌ ആഴ്‌ചയില്‍ അര മുതല്‍ ഒരു കിലോഗ്രാം വരെയാണ്‌. ഈ നിരക്കില്‍ തന്നെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാകും. ആദ്യമൊക്കെ ശരീരത്തിലെ ജലാംശം കുറയുന്നത്‌ മൂലം വേഗത്തില്‍ ഭാരം കുറയുന്നതായി തോന്നാം.

Advertisements

 

എങ്ങനെ ആരോഗ്യപ്രദമായ ഭാരം കുറയ്ക്കാമെന്ന് നോക്കാം:

1. ഭക്ഷണക്രമം
പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണക്രമം ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ്‌ കുറയ്‌ക്കുകയും ചെയ്യുന്നത്‌ വേഗത്തിലുള്ള ഭാരം കുറയ്‌ക്കലിനെ സഹായിക്കും.

Advertisements

 

2. സുസ്ഥിരതയും ക്ഷമയും
അതിതീവ്രമായ വര്‍ക്ക്‌ ഔട്ടും ചില ക്രാഷ്‌ ഡയറ്റുകളും പെട്ടെന്നുള്ള ഭാരം കുറയ്‌ക്കല്‍ സഹായിക്കും. എന്നാല്‍ അവ സുസ്ഥിരമല്ല. ഭാരം വീണ്ടും തിരികെ വരാനും ഇവ കാരണമാകാം. ക്ഷമയോടെ ദീര്‍ഘകാലമെടുത്ത്‌ വേണം സുസ്ഥിരമായ ഭാരം കുറയ്‌ക്കല്‍ സാധ്യമാക്കാന്‍.

 

3. വ്യായാമം
ദിവസേനയുള്ള വ്യായാമം ഭാരം കുറയ്‌ക്കാന്‍ അത്യാവശ്യമാണ്‌. നടത്തം, ഓട്ടം, സൈക്ലിങ്‌ പോലുള്ള കാര്‍ഡിയോ വ്യായാമത്തിനൊപ്പം ഭാരം ഉയര്‍ത്തുന്നത്‌ പോലുള്ള സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്‌ വ്യായാമങ്ങളും ചെയ്യുന്നത്‌ പേശികളുടെ ഘനം നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ ഭാരം കുറയ്‌ക്കും. ആഴ്‌ചയില്‍ കുറഞ്ഞത്‌ 150 മിനിട്ട്‌ മിതമായ വ്യായാമങ്ങളോ 75 മിനിട്ട്‌ ഹൈ ഇന്റന്‍സിറ്റി വ്യായാമങ്ങളോ ചെയ്യണമെന്നാണ്‌ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്‌.