KOYILANDY DIARY

The Perfect News Portal

അന്ധവിശ്വാസ ബിൽ എങ്ങിനെയായിരിക്കണം: ചർച്ച സംഘടിപ്പിച്ചു

കൊയിലാണ്ടി. കൊയിലാണ്ടി ബാർ അസോസിയേഷനും, കണക്ടഡ് ഇനിഷ്യേറ്റിവും സംയുക്തമായി ചർച്ച സംഘടിപ്പിച്ചു. കൊയിലാണ്ടി ബാർ അസാസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി മഞ്ചേരി അഡീഷണൽ ജില്ലാ ജഡ്ജ് . എം. പി ജയരാജ് ഉദ്ഘാടനം ചെയ്ത് വിഷയം അവതരിപ്പിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി.സത്യൻ അദ്ധ്യക്ഷതവഹിച്ചു.
ഐ.എം.എ.യുടെ ദേശീയ വിമൻസ് അവാർഡ് ലഭിച്ച ഡോക്ടർ സന്ധ്യ കുറുപ്പിനെ ചടങ്ങിൽ ഷാൾ അണിയിച്ച് ജില്ലാ ജഡ്ജ് എം. പി. ജയരാജൻ ആദരിച്ചു.  ചർച്ചയിൽ അഡ്വ. പി.ടി. ഉമേന്ദ്രൻ, അഡ്വ. കെ.ടി. ശ്രീനിവാസൻ, അഡ്വ. അമൽ കൃഷ്ണൻ. പി, അഡ്വ. ടി.കെ. രാധാകൃഷ്ണൻ , അഡ്വ. ഷജിത്ത് ലാൽ. എൻ.എസ്, അഡ്വ. ജി. പ്രവീൺ, അഡ്വ. ലക്ഷ്മി പ്രിയ, അഡ്വ. പി. പ്രഭാകരൻ, അഡ്വ. ടി.എൻ ലീന എന്നിവർ ചർച്ചയിൽ പങ്കുകൊണ്ട് നിർദേശങ്ങൾ സമർപ്പിച്ചു. എം.ജി. ബൽരാജ് മാസ്റ്റർ സ്വാഗതവും അഡ്വ. കെ. അഖില നന്ദിയും പറഞ്ഞു.
Advertisements