ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി; ഫലപ്രഖ്യാപനം മെയ് 26ന്
.
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. ഫലപ്രഖ്യാപനം മെയ് 26ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് 22ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. മാർക്ക് എൻട്രി ചെയ്യുന്ന സോഫ്റ്റ്വെയറിൻറെ കാലപഴക്കം മാർക്ക് എൻട്രി ചെയ്യാൻ കാലതാമസം ഉണ്ടാകുന്നുവെന്നും അതിനാലാണ് ഫലപ്രഖ്യാപന തീയതി മാറ്റിയതെന്നും അധികൃതർ പറഞ്ഞു.




