KOYILANDY DIARY

The Perfect News Portal

ആരോഗ്യ പ്രഭാഷണ പരമ്പര

ആരോഗ്യ പ്രഭാഷണ പരമ്പര.. ചേമഞ്ചേരി-സെൻ ലൈഫ് ആശ്രമം  പൂക്കാട് FF ഹാളിൽ സംഘടിപ്പിക്കുന്ന ഡോ. ജേക്കബ് വടക്കൻ ചേരിയുടെ പഞ്ചദിന ആരോഗ്യ പ്രഭാഷണ പരമ്പര TASTE OF HEALTH യുവ കവി വി.ടി. ജയദേവൻ ഉദ്ഘാടനം ചെയ്തു. കെ.വി ദീപ അധ്യക്ഷl വഹിച്ചു. യു.കെ രാഘവൻ, കെ .പി ഉണ്ണി ഗോപാലൻ, വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകീട്ട് 6.30 വരെയുള്ള ക്യാമ്പോടുകൂടി TASTE OF HEALTH പ്രഭാഷണ പരമ്പര സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ മുന്നൂറോളം പേർ പങ്കെടുത്തു. യോഗത്തിൽ പ്രസീത. എസ്  സ്വാഗതവും ടി. ആശാലത നന്ദിയും പറഞ്ഞു.

Advertisements