KOYILANDY DIARY.COM

The Perfect News Portal

കളഞ്ഞു കിട്ടിയ പണം തിരിച്ചു നൽകി യുവാവ് മാതൃകയായി

.
പയ്യോളി: കളഞ്ഞു കിട്ടിയ പണം തിരിച്ചു നൽകി നാടിനു മാതൃകയായി സുബീഷ് കാർത്തിക. ചൊറിയൻ ചാൽ, ചൂള പറമ്പ്, അറബിക് കോളേജ് എന്നിവിടങ്ങളിൽ സാധനങ്ങൾ ഡെലിവറി നടത്തുന്ന ഇരിങ്ങത്ത് സ്വദേശി നാലു പുരക്കൽ അനുജിത്തിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ആണ് ദിവസങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം അറിയിപ്പ് വന്നതോടെ, തനിക്കു കിട്ടിയ പേഴ്സ് വിവരം പൊതുപ്രവർത്തകനും ചാത്തമംഗലം സ്വദേശിയുമായ സുബീഷ് കാർത്തിക ഉടമയെ അറിയിക്കുകയും, ഡിവിഷൻ കൗൺസിലർ ഹൈറുന്നീസ, രവീന്ദ്രൻ നീലിമ എന്നിവരുടെ സാന്നിധ്യത്തിൽ പേഴ്സ് കൈമാറുകയും ചെയ്തു. സുബീഷിന്റെ വലിയ മനസ്സിനെ ചാത്തമംഗലം കൂട്ടായ്മ അഭിനന്ദിക്കുകയും ഇത്തരം മാതൃക സമൂഹത്തിന് ഉത്തേജകമാക്കാൻ ഇതൊരു നിമിത്തമാകുമെന്നും പറഞ്ഞു.
Share news
error: Content is protected !!