KOYILANDY DIARY

The Perfect News Portal

ഉള്ള്യേരിയിൽ തെരുവുനായ ശല്യം രൂക്ഷം

ഉള്ള്യേരിയിൽ തെരുവുനായ ശല്യം രൂക്ഷം. കന്നൂർ, ഉള്ളൂർ റോഡ്, ആനവാതിൽ, മുണ്ടോത്ത്, കക്കഞ്ചേരി, നാറാത്ത് തുടങ്ങിയവിടങ്ങളിലെല്ലാമാണ് നായ ശല്യം രൂക്ഷമായത്. വ്യാഴാഴ്ച ഉച്ചയോടെ ആനവാതിൽ ഭാഗത്ത് 3 പേരെ തെരുവുനായ ആക്രമിച്ചു. കടിയേറ്റവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന മറ്റൊരു സ്ത്രീയെയും നായ ആക്രമിക്കുകയും വസ്ത്രം കടിച്ചുകീറുകയും ചെയ്തു. ഇവർ കടിയേൽക്കാതെ രക്ഷപ്പെട്ടു.

പൊതു ഇടങ്ങളിലെല്ലാം കൂട്ടത്തോടെ കിടക്കുന്ന നായ്ക്കൾ പെട്ടെന്ന് ആക്രമണ സ്വഭാവം കാണിക്കുന്ന അവസ്ഥയായതിനാൽ ജനങ്ങൾ ഭീതിയിലാണ്. ഉള്ള്യേരി ബസ് സ്റ്റാൻഡിൽ അലഞ്ഞു തിരിയുന്ന നായ്ക്കൾ യാത്രക്കാർക്കും ഭീഷണിയാവുന്നുണ്ട്.  ഹോട്ടലുകളിലെയും ഇറച്ചിക്കോഴി വിൽപനക്കടകളിലെയും ഭക്ഷണാവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ കൊണ്ടിടുന്നതാണ് തെരുവുനാ യ്ക്കൾ പെരുകാൻ കാരണമാവുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.