KOYILANDY DIARY

The Perfect News Portal

തപാൽ പാഴ്‌സലിൽ സ്വര്‍ണക്കടത്ത്: 6 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ദുബായിൽനിന്ന്‌ തപാൽ പാഴ്‌സലായി എത്തിച്ച 6.3 കിലോഗ്രാം സ്വർണം പിടികൂടി. മലപ്പുറം മുന്നിയൂരിൽ പോസ്റ്റ്‌ ഓഫീസ് വഴി വിതരണത്തിന് എത്തിയ പാഴ്‌സലുകളിൽ നിന്നാണ് ‍ഡിആർഐ സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി ഷിഹാബ്, മുന്നിയൂർ സ്വദേശി ആസ്യ, കുന്നമംഗലം സ്വദേശി ജസീൽ, മലപ്പുറം സ്വദേശികളയ യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്.
ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കൊച്ചിയിൽനിന്ന്‌ കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാഴ്സലുകളിൽനിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സ്വർണം കടത്തിയതെന്ന കാര്യവും ഡിആർഐ അന്വേഷിക്കുന്നുണ്ട്.