കുതിച്ചുയർന്ന് സ്വർണവില: പവന് 1,13,760 രൂപ
.
ഇന്ന് സ്വർണവിലയിൽ വലിയ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. 2,320 രൂപ ഉയർന്ന് 1,13,760 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വലിയ അസന്തുലിതാവസ്ഥയാണ് സ്വർണവിലയിൽ കഴിഞ്ഞ നാളുകളിലെല്ലാം ഉണ്ടായത്.

അന്താരാഷ്ട്ര വിപണയിലെ മാറ്റങ്ങൾ ഇന്ത്യയിലെ സ്വർണവിലയേയും വലിയ തോതിൽ ബാധിച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കിയ ബുദ്ധിമുട്ടുകൾ മറ്റെല്ലാ വിപണയേയും പോലെ സ്വർണ വിപണിയേയും പിടിച്ചു കുലുക്കി. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ നേരിയ കുറവ് ഇനി ഒരു കുതിച്ചു ചാട്ടത്തിനുള്ള മുന്നൊരുക്കമാണോയെന്നും വിദഗ്ധർ സംശയിക്കുന്നുണ്ട്.




