KOYILANDY DIARY.COM

The Perfect News Portal

പാർലമെന്റിൽ വരാതെ ഭയന്ന് ഓടുന്ന മന്ത്രിയാണ് നിർമല സീതാരാമനെന്ന് ജോൺ ബ്രിട്ടാസ്

.

പാർലമെന്റിൽ വരാതെ ഭയന്ന് ഓടുന്ന മോദിയുടെയും അമിത് ഷായുടെയും അനുയായിയാണ് നിർമല സീതാരാമൻ എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കമ്മ്യൂണിസ്റ്റുകാർ ഭീരുക്കൾ ആണെന്ന പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിൽ മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ കൊടുത്ത സവർക്കറുടെ അനുയായി തന്നെ അത് പറയണമെന്ന് അദ്ദേഹം പറഞ്ഞു.

ഇൻക്വിലാബ് വിളിച്ച് കഴുമരത്തിലേക്ക് പോയവരാണ് കമ്മ്യൂണിസ്റ്റുകാർ. ബ്രിട്ടീഷുകാരുടെ ബൂട്ടുനക്കിയ, മാപ്പ് അപേക്ഷ കൊടുത്തസവർക്കറുടെയും കൂട്ടരുടെയും അനുയായി ആണ് അങ്ങനെ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചോദിച്ച പ്രസക്തമായ ചോദ്യങ്ങൾക്ക് ഒന്നും അമിത് ഷാ മറുപടി നൽകിയില്ലെന്നും ഡോ ജോൺബ്രിട്ടാസ് എം പി പറഞ്ഞു.

തോല എന്ന ഓമനപ്പേരിലുളള പുതിയ നിയമം യു പി ഐ യിൽ സേവനനിരക്ക് ഏർപ്പെടുത്താനുള്ള ബ്ലാങ്ക് ചെക്കാണ്. ചെറിയ ഒരു ന്യൂനപക്ഷത്തിന് മാത്രം ബാധകമാകും എന്ന് പറയുമ്പോഴും അത് ബോധപൂർവ്വമായ തെറ്റിദ്ധരിപ്പിക്കലാണ്. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കച്ചവടക്കാർക്ക് മാത്രം ബാധകമാകൂ, ഉപഭോക്താവിലേക്ക് പോകില്ല എന്നാണ് അവർ പറഞ്ഞത് ലോകത്തിൽ എവിടെയെങ്കിലും കച്ചടക്കാർക്ക് മേൽ ചുമത്തുന്ന സാമ്പത്തിക ഭാരം ഉപഭോക്താവിലേക്ക് പോകാതിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

Share news
error: Content is protected !!