കുതിച്ചുയർന്ന് സ്വർണവില: പവന് 1,10,520 രൂപ
.
കുതിച്ചുയർന്ന് സ്വർണവില. 840 രൂപ വർധിച്ച് പവന് 1,10,520 രൂപയായി. ഗ്രാമിന് 105 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,815 രൂപയായി ഉയർന്നു. രാജ്യാന്തര തലത്തിൽ സ്വർണ വില ട്രോയ് ഔൺസിന് 4,180 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വർണ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.




