സ്വർണവില കുറഞ്ഞു: പവന് 1,11,440 രൂപ
.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,11,440 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് വെറും 35 രൂപ മാത്രമാണ് കുറഞ്ഞത്. 13,930 രൂപയാണ് വിപണിവില. സ്വർണം പൂർണ്ണമായി വിറ്റു കളയുന്നതിന് പകരം അത് ഈടായി നൽകി വായ്പയെടുക്കാനാണ് ഭൂരിഭാഗം പേർക്കും താല്പര്യം. അതായത് സ്വർണവായ്പയുടെ അളവ് വലിയ തോതില്‍ വർധിച്ചു.

റീട്ടെയിൽ ഗോൾഡ് ലോണുകളിൽ പ്രതിവർഷം 100 ശതമാനത്തിലധികം വളർച്ചയാണ് ബാങ്കുകളിൽ മാത്രം ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ, കൈവശമുള്ള പഴയ സ്വർണം നൽകി പകരം പുതിയ ആഭരണങ്ങൾ വാങ്ങുന്ന ‘എക്സ്ചേഞ്ച്’ രീതിയും വൻതോതിൽ വർദ്ധിച്ചു.




