KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടിയിൽ യുവാക്കൾക്ക് നേരെ ആറംഗസംഘത്തിൻ്റെ ആക്രമണം: ഒരാൾ പിടിയിൽ

.

കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ യുവാക്കൾക്ക് നേരെ ആറം​ഗസംഘത്തിന്റെ ആക്രമണം. മൂന്ന് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് സ്കൂട്ടറുകളിലായി എത്തിയ ആറം​ഗ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് യുവാക്കൾ പറയുന്നു. സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന ഒരാൾ പിടിയിലായതായി പൊലീസ് അറിയിച്ചു.

 

നാദാപുരം ചേലക്കാട് സ്വദേശി മലയിൽ ശ്രീജിത്ത് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

 

Share news
error: Content is protected !!