KOYILANDY DIARY.COM

The Perfect News Portal

അഞ്ച് സെൻ്റ് ഭൂമി സുരക്ഷ പാലിയറ്റീവ് കെയറിന് ദാനം ചെയ്തു

.

കീഴരിയൂർ: വീട്ടുവളപ്പിലെ അഞ്ച് സെൻ്റ് ഭൂമി സുരക്ഷ പാലിയറ്റീവ് കെയറിന് കെട്ടിടം പണിയാൻ ദാനം ചെയ്ത മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി. ഹരീന്ദ്രൻ മാസ്റ്ററും ഭാര്യ ജി. വത്സല ടീച്ചറും കുടുംബവും നാടിന് മാതൃകയായി. പിതാവ് ചീക്കിലോട്ട് കെ. പദ്മനാഭൻ കിടാവ്, മാതാവ് പാറുക്കുട്ടി അമ്മ എന്നിവരുടെ ഓർമ്മയ്ക്കായി വിട്ടു നല്കിയ ഭൂമിയുടെ രേഖ ടി.പി. രാമകൃഷ്ണൻ എംഎൽഎ ഏറ്റുവാങ്ങി സുരക്ഷ ജില്ലാ കൺവീനർ ആനന്ദിന് കൈമാറി. നടുവത്തൂരിലെ ആതിര വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു.

 

കെ. ടി. രമേശൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, മുൻ എം.എൽ.എ. വിശ്വൻ മാസ്റ്റർ, സുരക്ഷ ജില്ലാ രക്ഷാധികാരി കെ.കെ. മുഹമ്മദ്, ജില്ലാ കൺവീനർ ആനന്ദൻ, കീഴരിയൂർ കൈൻഡ് പാലിയറ്റീവ് ചെയർമാൻ കെ. പ്രഭാകരക്കുറുപ്പ്, എൻ.എം. സുനിൽ കുമാർ, ഹരീന്ദ്രൻ മാസ്റ്റരുടെ  അനുജൻ അഡ്വ: കെ. പ്രവീൺ കുമാർ (ഡി.സി.സി പ്രസിഡണ്ട്) ഡോ: കളമുള്ളതിൽ ബാലകൃഷ്ണൻ മാസ്റ്റർ, സി. ഹരീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 

ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നുള്ള നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. പാലിയറ്റിവ് ഉപകരണങ്ങൾ വാങ്ങിക്കുന്നതിലേക്ക് ഡോ: സി.വി. ഷാജി, ഡോ: മോഹനൻ നടുവത്തൂർ, പാറയിൽ മഠത്തിൽ സതീരത്നം ടീച്ചർ, കെ.പി. ഗോപാലൻ നായർ, പുതിയോട്ടിൽ വിനോദൻ, കാളിക്കാട്ട് വിനീത് എന്നിവർ തുക ചടങ്ങിൽ വെച്ച് കൈമാറി. ടി.കെ. പ്രദീപൻ സ്വാഗതവും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!