KOYILANDY DIARY

The Perfect News Portal

കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്കേറ്റു

കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. തിരുവമ്പാടി പുന്നക്കൽ വഴിക്കടവ് തുമ്പച്ചാൽ റോഡരികിൽ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ ക്ഷീര കർഷകനായ ബെന്നി ചീങ്കല്ലേലിനാണ് (58) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെയോടെയാണ് സംഭവം. കാട്ടുപന്നി ആക്രമിക്കുന്നത് കണ്ട കാർ യാത്രക്കാരനായ വിപിൻ തോമസ് പട്ടിശ്ശേരിലും സമീപവാസികളും ചേർന്നാണ് ഇദ്ദേഹത്തെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ ബെന്നിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് വിദഗ്ധ ചികിത്സക്കായി മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെന്നിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിപിനെയും കാട്ടുപന്നി ആക്രമിക്കാൻ ശ്രമിച്ചു. ചെറിയ പരിക്കുകളോടെ വിപിൻ വീട്ടിൽ വിശ്രമത്തിലാണ്.