KOYILANDY DIARY

The Perfect News Portal

അർഹതപെട്ട കേന്ദ്ര ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം

ജീവനക്കാരുടെ അർഹതപ്പെട്ട കേന്ദ്രനുകല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കേരള എൻജിഒ യൂണിയൻ 61-ാം കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ. നന്ദകുമാർ ഉത്ഘാടനം ചെയ്തു. കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു, ഇ കെ സുരേഷ് രക്തസാക്ഷി പ്രമേയവും, പി കെ അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഇ ഷാജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി കെ ബൈജു (പ്രസിഡണ്ട്), എസ് കെ ജെയ്സി (സെക്രട്ടറി), ഇ. ഷാജു (ട്രഷറർ), വൈസ് പ്രസിഡണ്ടുമാർ: കെ കെ സുധീഷ് കുമാർ, എം. ജസ്‌നി, ജോയൻ്റ് സെക്രട്ടറിമാർ: പി കെ അനിൽകുമാർ, ഇ കെ സുരേഷ് (മൂടാടി).