KOYILANDY DIARY

The Perfect News Portal

DYSPയോട് അപമര്യാദയായി പെരുമാറി: സ്വകാര്യ ബസ്സും, ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: ഡി.വൈ.എസ്.പി.യോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ്സ് ജീവനക്കാരെയും ബസ്സിനെയും  പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർക്കെതിരെയും. കണ്ടക്ടർക്കെതിരെയും കേസ്സെടുത്തു. ഇന്നു രാവിലെ ചേമഞ്ചേരിയിൽ വെച്ചാണ് സംഭവം. താമരശ്ശേരി ഡി.വൈ.എസ്.പി.അബ്ദുൾ റസാക്കിനോടാണ് മോശമായി പെരുമാറിയത്.

അമിത വേഗതയിൽ വന്ന KL 18 R9923 ഗാലക്സി ബസ് മറ്റ് വാഹനങ്ങളെ മറികടന്ന് പോകവെ ഡി.വൈ.എസ്.പി. കൈ കാണിച്ചെങ്കിലും. നിർത്താതെ പോവുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. തുടർന്നാണ് കൊയിലാണ്ടി പോലീസ് ബസ് കസ്റ്റഡിയിലെടുത്തത്. കണ്ടക്ടർക്കും. ഡ്രൈവർക്കുമെതിരെ കേസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *