KOYILANDY DIARY

The Perfect News Portal

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും. മാർച്ച്‌ 9 നായിരുന്നു പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതി. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ 26 വരെ നടക്കും.

സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി പതിനെട്ടായിരത്തിലധികം അധ്യാപകരെയാവും ഇതിനായി നിയോഗിക്കുക. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ശേഷം മേയ് രണ്ടാം ആഴ്ചയാവും റിസൾട്ട് പ്രസിദ്ധീകരിക്കുക.