KOYILANDY DIARY

The Perfect News Portal

മൊടക്കല്ലൂർ എ യു പി സ്കൂളിൽ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു. 

ബാലുശ്ശേരി: മൊടക്കല്ലൂർ എ യു പി സ്കൂളിൽ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു.  പി ടി എ സഹകരണത്തോടെയാണ് സ്കൂളിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി യു വി വാട്ടർ പ്യൂരിഫൈ സിസ്റ്റം സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പ്രേംജിത്ത് പിലാച്ചേരി അധ്യക്ഷതവഹിച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ എൻ ഡി പ്രജീഷ് സ്വാഗതം പറഞ്ഞു. അധ്യാപകരായ കെ പി പ്രകാശൻ, പി എൻ സുജന, സ്കൂൾ ലീഡർ  ശ്രീദേവ് കൃഷ്ണ എന്നിവർ സംസാരിച്ചു.