KOYILANDY DIARY

The Perfect News Portal

ഡൗൺ സിൻഡ്രോം ട്രസ്റ്റ് അവാർഡ് കാപ്പാട് സ്വദേശിക്ക്

ഡൗൺ സിൻഡ്രോം ട്രസ്റ്റ് അവാർഡ് കാപ്പാട് സ്വദേശിക്ക്. കോഴിക്കോട്: ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഡൗൺ സിൻഡ്രോം ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് കാപ്പാട് സ്വദേശി മുഹമ്മദ് അമീൻ അർഹനായി.

കാപ്പാട് അബ്ദുൽ നാസറിൻ്റെ മകനാണ് അമീൻ. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയും പിന്നീട് നാട്ടിലെത്തി അഭിനയ രംഗത്തും നൃത്ത രംഗത്തും കഴിവു തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ബേബി മെമ്മോറിയൽ സ്കൂൾ ഓഫ് നഴ്സിങ്ങ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ എം. കെ. രാഘവൻ എം.പി അമീന് അവാർഡ് നൽകി.