KOYILANDY DIARY.COM

The Perfect News Portal

ശബരിമല തീർത്ഥാടകർക്കായി പ്രത്യേക ഹെൽപ്പ്‌ലൈൻ ആരംഭിച്ചു

.

തിരുവനന്തപുരം: ശബരിമല മണ്ഡല -മകരവിളക്ക് തീർത്ഥാടന കാലയളവിൽ സഹായങ്ങളും അവശ്യസേവനങ്ങളും ഉറപ്പാക്കാൻ കേരള പൊലീസ് 24 മണിക്കൂർ പ്രത്യേക ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. കേരളത്തിനകത്തുള്ള തീർത്ഥാടകർക്ക്‌ 14432 എന്ന നമ്പരിലും കേരളത്തിന് പുറത്തുനിന്നുള്ളവർക്ക്‌ എസ്ടിഡി കോഡ് ഉൾപ്പെടെ 0473–514432 എന്ന നമ്പരിലും ബന്ധപ്പെടാം.

കാണാതാകുന്നവരെ കണ്ടെത്താനും റോഡപകടങ്ങളിൽ അടിയന്തരനടപടി സ്വീകരിക്കാനും വാഹനങ്ങൾ തകരാറിലാകുമ്പോൾ സഹായം എത്തിക്കാനും തകരാറിലായ വാഹനങ്ങൾ നിലയ്ക്കലിലേക്ക് മാറ്റാൻ റിക്കവറി വാഹനം ഏർപ്പാടാക്കാനും ഹെൽപ്പ്‌ലൈൻ വഴി സഹായം ലഭിക്കും. ദർശനസമയം, അടിയന്തര വൈദ്യസഹായം, ആംബുലൻസ് സേവനങ്ങൾ, ആശുപത്രി സൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും.  

 

Share news